Header ads

CLOSE

തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ 3 കുട്ടികള്‍ മരിച്ചു

തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി  ഭിന്നശേഷിക്കാരായ  3 കുട്ടികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടില്‍ ട്രെയിന്‍ തട്ടി ഭിന്നശേഷിക്കാരായ മൂന്നു കുട്ടികള്‍ മരിച്ചു. ഊര്‍പാക്കത്ത് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കര്‍ണാടക സ്വദേശികളായ സുരേഷ് (15), സഹോദരന്‍ രവി (15), സുഹൃത്ത് മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. 
താംബരത്തുനിന്ന് ചെങ്കല്‍പേട്ടിലേക്ക് വരികയായിരുന്ന ട്രെയിനാണ് ഇടിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ താംബരം റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
സുരേഷും രവിയും ബധിരരാണ്. മഞ്ജുനാഥിന് സംസാരിക്കാന്‍ കഴിയില്ല. ഇവരുടെ രക്ഷിതാക്കള്‍ ഊര്‍പാക്കത്ത് കൂലിപ്പണി ചെയ്യുന്നവരാണ്. കര്‍ണാടകയിലുള്ള അമ്മൂമ്മയുടെ വീട്ടിലാണ് കുട്ടികള്‍ താമസിച്ച് പഠിക്കുന്നത്. സ്‌കൂള്‍ അവധിയായതിാല്‍ മാതാപിതാക്കളെ കാണാന്‍ ഊര്‍പാക്കത്ത് എത്തിയതായിരുന്നു. വീടിന് സമീപം കളിക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍ വരുന്നത് അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു.


 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads