Header ads

CLOSE

തക്കാളി വില 300 കടക്കും; രാജ്യതലസ്ഥാനത്ത് വില 250 കടന്നു

തക്കാളി വില 300 കടക്കും;  രാജ്യതലസ്ഥാനത്ത് വില 250 കടന്നു

ന്യൂഡല്‍ഹി:തക്കാളി വില വീണ്ടും കിലോഗ്രാമിന് 250 രൂപയായി ഉയര്‍ന്നു. 220  രൂപയ്ക്കാണ് മൊത്ത വ്യാപാരം നടക്കുന്നത്.  രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഇന്ന് ചില്ലറ വിപണിയില്‍  വില 250ലേക്കെത്തി. മദര്‍ ഡയറി ഒരു കിലോ തക്കാളി വില്‍ക്കുന്നത് 259 രൂപയ്ക്കാണ്. 
വരും ദിവസങ്ങളില്‍ തക്കാളി വില കിലോഗ്രാമിന് 300 രൂപ വരെ ഉയരുമെന്ന് മൊത്തവ്യാപാരികള്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. 
തക്കാളി, കാപ്സിക്കം, മറ്റ് സീസണല്‍ പച്ചക്കറികള്‍ എന്നിവയുടെ വില്‍പനയിലെ ഇടിവ് കാരണം മൊത്തക്കച്ചവടക്കാര്‍ നിലവില്‍ നഷ്ടം നേരിടുന്നുണ്ടെന്ന് കാര്‍ഷികോത്പന്ന വിപണന സമിതി (എപിഎംസി) അംഗം കൗശിക് പറഞ്ഞു. മണ്‍സൂണ്‍ മഴ കനത്തതോടെ പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നതിന് സാധാരണയേക്കാള്‍ 6 മുതല്‍ 8 മണിക്കൂര്‍ വരെ അധിക സമയമെടുക്കും. ഇത് വില ഉയരാന്‍ കരണമാകുന്നുണ്ട്. പച്ചക്കറികളുടെ കയറ്റുമതി വൈകുമ്പോള്‍ അവ കേടാകാനുള്ള സാധ്യത കൂടുതലാണ് ഉള്ളി, ബീന്‍സ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയവയുടെ വിലയും ഉയര്‍ന്നേക്കാമെന്ന് വ്യപാരികള്‍ പറയുന്നു. ഈ ഒരാഴ്ചയ്ക്കുള്ളില്‍ ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ഒഎന്‍ഡിസി) 10,000 കിലോ തക്കാളി വിറ്റു. രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഒഎന്‍ഡിസി വഴി ഓണ്‍ലൈനായി സബ്സിഡി നിരക്കില്‍ തക്കാളി വില്പന തുടങ്ങിയിരുന്നു. ഒരു കിലോ തക്കാളി 70  രൂപയ്ക്ക് സബ്സിഡി നിരക്കില്‍ വില്പന നടത്തുമെന്ന് പ്രഖ്യാപിച്ച് ആറ് ദിവസത്തിനുള്ളില്‍ 10,000 കിലോ തക്കാളി വിറ്റതായി ഒഎന്‍ഡിസി അറിയിച്ചു. രാജ്യത്ത് തക്കാളി വില 200  കടന്നതോടെയാണ് കേന്ദ്രം സബ്സിഡി അനുവദിച്ചത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads