അഞ്ചല്‍:സംസ്ഥാനസര്‍ക്കാരിന്റെ സംരംഭകവര്‍ഷാചരണത്തിന്റെ ഭാഗമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ നവസംരംഭകര്‍ക്കായി പൊതുബോധവല്‍ക്കരണപരിപാടി നടത്തുന്നു. സംസ്ഥാന സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, ബാങ്കിംഗ് നടപടിക്രമങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.18ന് രാവിലെ 10 ന് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി ബോധവല്‍ക്കരണപരിപാടി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് വൈസ് പ്രസിഡന്റ് റെജി ഉമ്മന്‍ അദ്ധ്യക്ഷനാകും. താലൂക്ക് വ്യവസായ ഓഫീസര്‍ ജോണ്‍ മാത്യു, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ നജീം. എസ്, സൂര്യ എന്നിവര്‍ ക്ലാസുകള്‍ എടുക്കും.