Header ads

CLOSE

ഷിനിലാലിനും ശാരദക്കുട്ടിക്കും സി.അനൂപിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ്

ഷിനിലാലിനും ശാരദക്കുട്ടിക്കും  സി.അനൂപിനും കേരള സാഹിത്യ  അക്കാദമി അവാര്‍ഡ്


ഡോ. എം.എം. ബഷീറിനും
എന്‍. പ്രഭാകരനും വിശിഷ്ടാംഗത്വം

തൃശൂര്‍: കേരളസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി.ഷിനിലാലിന്റെ 'സമ്പര്‍ക്കക്രാന്തി'യാണ് മികച്ച നോവല്‍. പി.എഫ് മാത്യൂസിന്റെ 'മുഴക്കം' ആണ് മികച്ച ചെറുകഥാ സമാഹാരം. എന്‍.ജി ഉണ്ണികൃഷ്ണന്റെ 'കടലാസുവിദ്യ'മികച്ച കവിതാസമാഹാരമായും എമില്‍ മാധവിയുടെ 'കുമരു' മികച്ച നാടകമായും തിരഞ്ഞെടുത്തു. എസ്. ശാദരക്കുട്ടിയുടെ 'എത്രയെത്ര പ്രേരണകള്‍' ആണ് മികച്ച സാഹിത്യവിമര്‍ശനം. സി.അനൂപിന്റെ 'ദക്ഷിണാഫ്രിക്കന്‍ പുസ്തക'വും ഹരിത സാവിത്രിയുടെ 'മുറിവേറ്റവരുടെ പാതകളും' മികച്ച യാത്രാവിവരണഗ്രന്ഥത്തിനുള്ള പുരസ്‌കാരം പങ്കുവച്ചു. ബി.ആര്‍.പി ഭാസ്‌കറിന്റെ 'ന്യൂസ് റൂമി'നാണ് മികച്ച ജീവചരിത്രം/ ആത്മകഥ പുരസ്‌കാരം. ഡോ. കെ. ശ്രീകുമാറിന്റെ 'ചക്കരമാമ്പഴം' ആണ് മികച്ച ബാലസാഹിത്യ കൃതി. ജയന്ത് കാമിച്ചേരിലിന്റെ 'ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങള്‍' ആണ് മികച്ച ഹാസസാഹിത്യകൃതി. വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം സി.എം മുരളീധരന്റെ 'ഭാഷാസൂത്രണം പൊരുളും വഴികളും' കെ. സേതുരാമന്‍ ഐപിഎസിന്റെ 'മലയാളി ഒരു ജനിതക വായന'യും അര്‍ഹമായി. വിവര്‍ത്തനവിഭാഗത്തില്‍ 'ബോദ്‌ലേറിന്റെ' വിവര്‍ത്തകനായ വി.രവികുമാര്‍ പുരസ്‌കാരാര്‍ഹനായി.
ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും ആണ് അക്കാദമി വിശിഷ്ടാംഗത്വം.
കെ.പി. സുധീര, ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍സാമുവല്‍, ഡോ. രതീസാക്‌സേന, ഡോ. പി.കെ. സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം.

 

 

 


 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads