ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
കൊച്ചി: 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ ഗുളിക രൂപത്തില്‍ പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കക്കാരായ യുവതിയും യുവാവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കഴിഞ്ഞ 16ന് പിടിയിലായ ഇവരില്‍ ഒരാളുടെ വയറ്റില്‍ നിന്ന് കൊക്കെയ്ന്‍ ഗുളിക പൂര്‍ണ്ണമായും പുറത്തെത്തിക്കാനായില്ല. ടാന്‍സാനിയന്‍ സ്വദേശികളായ ഒമരി അതുമാനി ജോങ്കോ, വെറോനിക്ക അഡ്രേഹെലം നിഡുങ്കുരു എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.)പിടികൂടിയത്. നൂറ് ഗുളികകളുടെ രൂപത്തില്‍ 1.945 കിലോ കൊക്കെയ്ന്‍ ഒമരി അതുമാനി ജോങ്കോയുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്തു. ഇതിന് 20 കോടി രൂപ വില വരും. വെറോനിക്കയുടെ ശരീരത്തിലും രണ്ട് കിലോയോളം കൊക്കെയിന്‍ ഉണ്ടെന്നാണ് വിവരം. ഇതുവരെ 1.8 കിലോ പുറത്തെടുത്തു. ബാക്കി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കഴിഞ്ഞ 16-നാണ് ഇവര്‍ എത്യോപ്യയില്‍നിന്ന് ദോഹ വഴി കൊച്ചിയിലെത്തിയത്. രഹസ്യവിവരത്തിന്റെ ്ടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല. പിന്നാലെ ആശുപത്രിയിലെത്തിച്ച് എക്സ്‌റേ പരിശോധന നടത്തിയപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഒരാഴ്ചകൊണ്ടാണ് ഒമരിയുടെ ശരീരത്തില്‍നിന്ന് കൊക്കെയ്ന്‍ പൂര്‍ണമായും പുറത്തെടുത്തത്. ഗുളികകളെല്ലാം പുറത്തെടുത്ത് തീരാത്തതിനാല്‍ വെറോനിക്ക ഇപ്പോഴും ആശുപത്രിയിലാണ്. പഴവര്‍ഗങ്ങള്‍ കഴിപ്പിച്ച് വയറിളക്കിയാണ് ഇത് പുറത്തെടുക്കുന്നത്.ഇവര്‍ക്ക് ആരോഗ്യപ്രശ്നമുള്ളതിനാലാണ് കാപ്‌സ്യൂളുകള്‍ പൂര്‍ണമായി പുറത്തെടുക്കാന്‍ വൈകുന്നത്. ടാന്‍സാനിയയില്‍നിന്ന് കൊക്കെയിന്‍ വിഴുങ്ങിയ ശേഷമാണ് ഇവര്‍ വിമാനം കയറിയത്. ഇതിലൊരു കാപ്‌സ്യൂള്‍ പൊട്ടി കൊക്കൈന്‍ ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്നറിഞ്ഞാണ് കോടികളുടെ ലാഭം പ്രതീക്ഷിച്ച് ഇവര്‍ കൊക്കെയ്ന്‍ വിഴുങ്ങി എത്തിയത്.
കൊച്ചി വിമാനത്താവളത്തില്‍ 16-ന് എത്തിയ ഇവരെ ഡി.ആര്‍.ഐ. സംഘം പിടികൂടിയെങ്കിലും കൊക്കെയിന്‍ വിഴുങ്ങിയത് ഇവര്‍ സമ്മതിച്ചില്ല. ദേഹപരിശോധനയിലും ഒന്നും ലഭിച്ചില്ല. വിദേശ പൗരന്‍മാരായതിനാല്‍ എക്സ്‌റേ പരിശോധന നടത്താന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങി ഇരുവരുടെയും സി.ടി. സ്‌കാനെടുത്തപ്പോഴാണ് ഉള്ളില്‍ കാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. ഈ റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റിനു നല്‍കി കാപ്‌സ്യൂളുകള്‍ പുറത്തെടുക്കാന്‍ കസ്റ്റഡിയില്‍ വാങ്ങി. ആശുപത്രിയിലെത്തിച്ച് പഴവര്‍ഗങ്ങള്‍ നല്‍കിയാണ് മലത്തിലൂടെ കാപ്‌സ്യൂളുകള്‍ പുറത്തെടുത്തത്.
വിപണിയില്‍ കൊക്കെയ്‌ന് കിലോയ്ക്ക് ഒന്‍പത് കോടിയിലേറെ വില വരുന്നതിനാല്‍ പിടിക്കപ്പെടാതിരിക്കാനാണ് വിഴുങ്ങുന്നത്. കൊക്കെയ്ന്‍ നല്‍കുന്ന സംഘത്തിനും കൊണ്ടുവരുന്നവര്‍ക്കും വലിയ ലാഭമാണ് കിട്ടുക. കൊച്ചിയിലിറങ്ങിയ ശേഷം ആഭ്യന്തര വിമാനത്തില്‍ ഡല്‍ഹിയിലോ മുംബൈയിലോ എത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ആഫ്രിക്കന്‍ ലഹരിമാഫിയ സംഘങ്ങള്‍ ഇവിടങ്ങളില്‍ സജീവമാണ്. ഇവിടെ നിന്നാണ് റോഡ് മാര്‍ഗം ഗോവ, ബംഗളൂരു എന്നിവിടങ്ങളിലേയ്ക്ക് കൊക്കെയിന്‍ എത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal