Header ads

CLOSE

ദുരിതാശ്വാസനിധിയില്‍ നിന്ന് പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്: അഴിമതിക്ക് തെളിവില്ല; ഹര്‍ജി തള്ളി

ദുരിതാശ്വാസനിധിയില്‍  നിന്ന് പണം നല്‍കാന്‍  മുഖ്യമന്ത്രിക്ക് അധികാരമുണ്ട്: അഴിമതിക്ക് തെളിവില്ല;  ഹര്‍ജി തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി. ദുരിതാശ്വാസനിധിയില്‍നിന്നു പണം നല്‍കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത വിധിച്ചു. മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസില്‍ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടുമില്ല. രാഷ്ട്രീയ തീരുമാനമാണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി. ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഹര്‍ജിയില്‍ വിധി പറയുന്നതില്‍ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഫയല്‍ ചെയ്ത ഇടക്കാല ഹര്‍ജിയും ഇന്ന് തള്ളി. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന പരേതനായ രാമചന്ദ്രന്‍ നായരുടെ മകന് ജോലിയും എന്‍സിപി നേതാവായിരുന്ന പരേതനായ ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് സഹായധനവും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചത് ചൂണ്ടിക്കാട്ടി ആര്‍എസ് ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ വിധി. 
രണ്ടംഗ ഡിവിഷന്‍ ബഞ്ചിന്റെ ഭിന്നവിധിയെത്തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിന് ലോകായുക്ത ഡിവിഷന്‍ ബഞ്ച് മാര്‍ച്ച് 31ന് മൂന്നംഗ ബഞ്ചിന് വിടുകയായിരുന്നു. മന്ത്രിസഭാ തീരുമാനം ലോകായുക്തയ്ക്ക് പരിശോധിക്കാമോ കേസ് നിലനില്‍ക്കുമോ എന്നീ കാര്യങ്ങളിലായിരുന്നു ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിനും ഭിന്നാഭിപ്രായം.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads