മലപ്പുറം: വാഴക്കാട് കളിക്കുന്നതിനിടെ ചാണകക്കുഴിയില്‍ വീണ് രണ്ടര വയസുള്ള കുട്ടി മരിച്ചു. അസം സ്വദേശികളായ തൊഴിലാളികളുടെ മകന്‍ അന്‍മോല ആണ് മരിച്ചത്. ചീക്കോട് വാവൂര്‍ എ.എം.എല്‍.പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകക്കുഴിയിലാണ് കുട്ടി വീണത്. ഫാമില്‍ പശുപരിപാലത്തിലേര്‍പ്പെട്ടിരിക്കുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കള്‍. കരച്ചില്‍ കേട്ടെത്തിയവര്‍ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.