Header ads

CLOSE

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; 6 പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

ഒഡീഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് പാളം തെറ്റി; 6 പേര്‍ മരിച്ചു,നിരവധി പേര്‍ക്ക് പരിക്ക്

 

 

ഭുവനേശ്വര്‍: ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിന്‍ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് പാളം തെറ്റി ആറ് പേര്‍ മരിച്ചു.  അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഉയരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പ്രാഥമികവിവരം. ചെന്നൈ-കൊല്‍ക്കത്ത കോറമണ്ഡല്‍ എക്‌സ്പ്രസ് ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പാളം തെറ്റിയ പാസഞ്ചര്‍ ട്രെയിനിന്റെ നാലു ബോഗികള്‍ മറിഞ്ഞു.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പരുക്കേറ്റവരെ ബലാസോര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
കൂടുതല്‍ രക്ഷാപ്രവര്‍ത്തകരെ അപകട സ്ഥലത്തേയ്ക്ക് അയച്ചതായി റെയില്‍വേ അറിയിച്ചു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads