കൊച്ചി : എറണാകുളം കാക്കനാടുള്ള നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ ഇന്നലെ രാത്രി ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു തൊഴിലാളി മരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് സ്വദേശി രാജന്‍ ഒറാങ് (30) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് ബോയിലറില്‍ നിന്ന് നീരാവി പോകുന്ന പൈപ്പ് ലൈനില്‍ പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരില്‍ 2 പേര്‍ മലയാളികളാണ്. ഇടപ്പള്ളി സ്വദേശി നജീബ്, തോപ്പില്‍ സ്വദേശി സനീഷ്, പങ്കജ,് കൗഷിക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.