Header ads

CLOSE

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് നാളെ മുതല്‍ സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധം; സമരം അനവസരത്തിലെന്ന് മന്ത്രി

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്  നാളെ മുതല്‍ സീറ്റ് ബെല്‍റ്റും  കാമറയും നിര്‍ബന്ധം; സമരം അനവസരത്തിലെന്ന് മന്ത്രി

തിരുവനന്തപുരം:  നാളെ മുതല്‍ ഹെവി വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍  സീറ്റ് ബെല്‍റ്റും കാമറയും നിര്‍ബന്ധം. ബസിനകത്ത് കാമറയും സീറ്റ് ബെല്‍റ്റും സ്ഥാപിക്കുന്നത് ജീവനക്കാര്‍ക്ക് നല്ലതാണ്. ഇത് നിര്‍ബന്ധമാണ്. വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധന ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ സീറ്റ് ബെല്‍റ്റും കാമറയും വേണമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 
സ്വകാര്യ ബസ് പണിമുടക്ക് ഭാഗികമാണ്. യാത്രക്‌ളേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുന്നു. പണിമുടക്ക് അനവസരത്തിലാണ്. സ്വകാര്യ ബസുടമകളുടെ  ആവശ്യം അനാവശ്യമെന്ന് പറയുന്നില്ല. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത് ശബരിമല സീസണിലാണ്. ശബരിമല സീസണില്‍ ബസുടമകള്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജിന്റെ കാര്യത്തില്‍ പഠനം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
അതേസയം ഗതാഗത മന്ത്രിയുടെ ശബരിമല സീസണിലെ സമ്മര്‍ദ്ദ തന്ത്രമെന്ന പ്രസ്താവന തെറ്റാണ്. ശബരിമല സീസണില്‍ എവിടെയാണ് സ്വകാര്യ ബസുകള്‍ക്ക് അനുമതി നല്‍കാറുള്ളത്. സമരം ഭാഗികമല്ല. എവിടെയും സ്വകാര്യ ബസ് ഓടുന്നില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ചര്‍ച്ചയ്ക്കില്ലെന്നും അവര്‍ പറഞ്ഞു.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads