ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ സിംഗപ്പൂരിന്റെ ഏഴ് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ വിജയകരമായെത്തിച്ചു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഏഴ് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപിച്ചത്. ലിഫ്റ്റ് ഓഫിനുശേഷം ഏകദേശം 23 മിനിറ്റ് കഴിഞ്ഞപ്പോള്‍, റോക്കറ്റ് ഉപഗ്രഹങ്ങളില്‍ നിന്ന് വേര്‍പെട്ടതായും ഭ്രമണപഥത്തില്‍ വിന്യസിച്ചതായും ഐഎസ്ആര്‍ഒ അറിയിച്ചു.
സിംഗപ്പൂര്‍ ഗവണ്‍മെന്റിന്റെ ഡിഫന്‍സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഏജന്‍സിയുടെയും എസ്ടി എന്‍ജിനീയറിംഗിന്റെയും പങ്കാളിത്തത്തോടെയാണ് DS-SAR ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. ഉപഗ്രഹം പ്രവര്‍ത്തനക്ഷമമായാല്‍, സിംഗപ്പൂരിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സാറ്റലൈറ്റ് ഇമേജറി ആവശ്യകതകളെ പിന്തുണയ്ക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ അറിയിച്ചു.
പിഎസ്എല്‍വി-സി56യില്‍ DS-SAR\v പുറമേ ആറ് ഉപഭോക്തൃ ഉപഗ്രഹങ്ങളുമുണ്ട്. ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ VELOX-AM, പരീക്ഷണ സ്വഭാവമുളള അറ്റ്‌മോസ്‌ഫെറിക് കപ്ലിംഗ് ആന്‍ഡ് ഡൈനാമിക്‌സ് എക്‌സ്‌പ്ലോറര്‍ (ARCADE), SCOOB-II, നഗരങ്ങളിലും വിദൂര സ്ഥലങ്ങളിലും തടസ്സമില്ലാത്ത IoT കണക്റ്റിവിറ്റി സാദ്ധ്യമാക്കുന്ന ഒരു നളന്‍ എന്ന നാനോ സാറ്റലൈറ്റ്, Galassia2, ORB12 STRIDER എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍.