Header ads

CLOSE

സംസ്ഥാനത്ത് ഇനി റേഷന്‍ വിതരണം രണ്ടുഘട്ടമായി; 15വരെ മുന്‍ഗണനാ വിഭാഗത്തിന് മാത്രം

സംസ്ഥാനത്ത് ഇനി റേഷന്‍  വിതരണം രണ്ടുഘട്ടമായി; 15വരെ മുന്‍ഗണനാ  വിഭാഗത്തിന് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും വിവിധ വിഭാഗങ്ങള്‍ക്ക് റേഷന്‍ വിതരണം. മുന്‍ഗണനാവിഭാഗം കാര്‍ഡുടമകള്‍ക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-ന് മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം. ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്ക് കുറയ്ക്കാനുമാണ് പുതിയ രീതി.
നിലവില്‍ എല്ലാ കാര്‍ഡുടമകള്‍ക്കും മാസാദ്യം മുതല്‍ അവസാനംവരെ എപ്പോള്‍ വേണമെങ്കിലും റേഷന്‍ വാങ്ങാമായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പാകുന്നതോടെ റേഷന്‍ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്ന് റേഷന്‍വ്യാപാരികള്‍ പറയുന്നു. 15-നു മുമ്പ് റേഷന്‍വാങ്ങാന്‍ കഴിയാത്ത മുന്‍ഗണനാവിഭാഗത്തിന് പിന്നീട് നല്‍കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തതാണ് കാരണം. 15-നുശേഷം നല്‍കില്ലെന്ന നിലപാടില്‍ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാല്‍ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്.
അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് എന്‍.പി.ഐ. റേഷന്‍കാര്‍ഡുകള്‍ നിലവിലുണ്ട്. ഇവരുടെ റേഷന്‍ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. റേഷന്‍വിതരണം രണ്ടുഘട്ടമായി നടപ്പാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതു പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇ-പോസ് സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് റേഷന്‍വിതരണം പലതവണ മുടങ്ങുകയും ഒട്ടേറെപ്പേര്‍ക്ക് റേഷന്‍കിട്ടാത്ത സ്ഥിതിയുണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഏഴുജില്ലകള്‍ക്ക് രാവിലെയും ഏഴുജില്ലകള്‍ക്ക് ഉച്ചകഴിഞ്ഞും എന്നരീതിയില്‍ നേരത്തേ വിതരണം ക്രമീകരിച്ചിരുന്നു. ഇതു പരാജയമായതോടെ പിന്നീട് പിന്‍വലിച്ചു.
 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads