Header ads

CLOSE

മര്‍ദ്ദിച്ച ശേഷം പി എഫ് ഐ എന്ന് പുറത്തെഴുതിയ സംഭവം വ്യാജം; സൈനികനും സുഹൃത്തും അറസ്റ്റില്‍

മര്‍ദ്ദിച്ച ശേഷം പി എഫ് ഐ  എന്ന് പുറത്തെഴുതിയ  സംഭവം വ്യാജം;   സൈനികനും സുഹൃത്തും  അറസ്റ്റില്‍

കടയ്ക്കല്‍: സൈനികനെ കൈകള്‍ ബന്ധിച്ച് വായ്മൂടി  മര്‍ദ്ദിച്ച ശേഷം പോപ്പുലര്‍ ഫ്രണ്ടിന്റെ ചുരുക്കപ്പേരായ 'പിഎഫ്‌ഐ' എന്ന് മുതുകില്‍ എഴുതിയെന്ന സംഭവം കെട്ടിചമച്ച കേസില്‍ സൈനികനും സുഹൃത്തും അറസ്റ്റില്‍. രാജസ്ഥാനില്‍ സൈനികനായകടയ്ക്കല്‍ ചാണപ്പാറ ബി.എസ്. നിവാസില്‍ ഷൈന്‍ (35), സുഹൃത്ത് മുക്കട ജോഷി ഭവനില്‍ ജോഷി (40) എന്നിവരെയാണ് കൊല്ലം റൂറല്‍ എസ്പി എം.എല്‍.സുനിലും സംഘവും അറസ്റ്റ് ചെയ്തത്. പ്രശസ്തിക്കുവേണ്ടിയും സൈനിക സേവനത്തിനു മടങ്ങിചെല്ലാനുള്ള മടിയും പിഎഫ്‌ഐയോടുള്ള വിരോധവും കാരണമാണ് ഇങ്ങനെയൊരു സംഭവം ആസൂത്രണം ചെയ്തതെന്നാണ് സൈനികന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. കടം വാങ്ങിയ പണം മടക്കി നല്‍കാന്‍ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകും വഴ് നാലംഗസംഘം ആക്രമിച്ച് പുറത്ത് പിഎഫ് ഐ എന്ന മുദ്ര കുത്തിയെന്നായിരുന്നു സൈനികന്റെ പരാതി.സുഹ്ൃത്ത് ജോഷിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവം സൈനികന്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് കണ്ടെത്തിയതും ഇരുവരെയും അറസ്റ്റ് ചെയ്തതും.ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇപ്പോള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads