Header ads

CLOSE

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം

സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം  ചേരും. 17-ാമത് ലോക്സഭയുടെ 13-ാം സമ്മേളനമാണ് ചേരുന്നത്. അഞ്ചുദിവസവും ക്രിയാത്മകമായ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രത്യേക സമ്മേളനം സംബന്ധിച്ച അറിയിപ്പ് നല്‍കിയ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികളില്‍ കേന്ദ്രം വ്യക്തത വരുത്തിയിട്ടില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനം വിളിച്ചുചേര്‍ത്തതിനാല്‍ കാര്യപരിപാടികള്‍ എന്തൊക്കെയാണെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുന്നുണ്ട്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads