മലയാളിയായ യു ടി ഖാദര്‍ കര്‍ണാടകയില്‍ സ്പീക്കര്‍
തിരഞ്ഞെടുത്തത് എതിരില്ലാതെ
ബംഗളുരു : കര്‍ണാടക നിയമസഭാ സ്പീക്കറായി മംഗളുരു എംഎല്‍എയും മലയാളിയുമായ യു ടി ഖാദറിനെ തിരഞ്ഞെടുത്തു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. മംഗളുരുവില്‍ നിന്ന് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഖാദര്‍ നിയമസഭയില്‍ എത്തുന്നത്. നേരത്തെ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. കഴിഞ്ഞ സഭയില്‍ പ്രതിപക്ഷ ഉപനേതാവിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ ന്യൂനപക്ഷമുഖമാണ് ഖാദര്‍. കാസര്‍കോട് ഉപ്പള സ്വദേശിയായ യു ടി ഖാദറിന്റെ കുടുംബം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മംഗലാപുരത്തിന് അടുത്തുള്ള ഉള്ളാളിലേക്ക് കുടിയേറിയതാണ്.