Header ads

CLOSE

ഇനി ക്രെഡിറ്റ് കാര്‍ഡ് വേണ്ട; യുപിഐ വഴി വായ്പ കിട്ടും; ബാങ്കുകള്‍ നല്‍കിത്തുടങ്ങി

ഇനി ക്രെഡിറ്റ് കാര്‍ഡ് വേണ്ട; യുപിഐ വഴി വായ്പ കിട്ടും; ബാങ്കുകള്‍ നല്‍കിത്തുടങ്ങി

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡുകളെപ്പോലെ യുപിഐ വഴി വായ്പ ലഭ്യമാക്കുന്ന 'യുപിഐ നൗ, പേ ലേറ്റര്‍' സംവിധാനം ബാങ്കുകള്‍ ആരംഭിച്ചു. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളാണ് ഈ സേവനം ഇപ്പോള്‍ ലഭ്യമാക്കുന്നത്. ഉടനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയും വായ്പ നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബാങ്ക് ശാഖകളുമായി ബന്ധപ്പെടണം. 
ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ അനുവദിക്കുന്നതു പോലെ ബാങ്ക് ക്രെഡിറ്റ് ലൈന്‍ എന്ന പേരില്‍ വായ്പ അനുവദിക്കും.  ക്രെഡിറ്റ് കാര്‍ഡിലേതു പോലെ പ്രതിമാസ ക്രെഡിറ്റ് ലിമിറ്റുണ്ടാകും. എച്ച്ഡിഎഫ്‌സിക്ക് 50,000 രൂപയാണ് വായ്പാലിമിറ്റ്. ഈ ക്രെഡിറ്റ് ലൈന്‍, ഇഷ്ടമുള്ള യുപിഐ ആപ്പുമായി ബന്ധിപ്പിക്കാം. ഇപ്പോള്‍ ഭീം ആപ്പില്‍ മാത്രമാണ് സൗകര്യം. വൈകാതെ ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍പേ തുടങ്ങി ഏത് ആപ് വഴിയും തുക ചെലവഴിക്കാന്‍ വഴിയൊരുങ്ങും. ക്രെഡിറ്റ് കാര്‍ഡിലേതു പോലെ മാസാവസാനം ഉപയോഗിച്ച  തുക തിരിച്ചടയ്ക്കണം.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads