കോഴിക്കോട്: പ്രസവശസ്ത്രക്രിയയ്ക്കിടെ പന്തീരാങ്കാവ് മണക്കടവ് മലയില്‍ക്കുളങ്ങര കെ.കെ. ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളേജിലേതു തന്നെയെന്ന് പൊലീസ് കണ്ടെത്തി. കത്രിക യുവതിയുടെ വയറ്റില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും കുറ്റക്കാരെന്ന് കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സത്യം എത്ര മൂടിവച്ചാലും പുറത്തുവരുമെന്നതിന്റെ തെളിവാണിതെന്ന് ഹര്‍ഷിന പറഞ്ഞു. പരാതി നൂറു ശതമാനവും സത്യമാണെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഇത്രയും വലിയ ഒരു പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഒരാളുടെ അശ്രദ്ധ കൊണ്ട് അഞ്ചു വര്‍ഷമാണ് ഞാന്‍ വേദന അനുഭവിച്ചത്. ഇനിയൊരാള്‍ക്കും ഇതു പോലൊരു ദുരവസ്ഥ ഉണ്ടാകരുത്. അതുകൊണ്ടു കൂടിയാണ് സമരത്തിന് തെരുവിലേക്കിറങ്ങിയത്. പൂര്‍ണമായും നീതിയും നഷ്ടപരിഹാരവും കിട്ടുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ഹര്‍ഷിന പറഞ്ഞു.