ന്യൂഡല്‍ഹി: മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രവി സിന്‍ഹയെ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) മേധാവിയായി നിയമിച്ചു. സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണു രവി സിന്‍ഹയെ നിയമിച്ചത്. രണ്ടു വര്‍ഷത്തേയ്ക്കാണ് നിയമനം. 1988 ഐപിഎസ് ബാച്ച് ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനായ രവി സിന്‍ഹ നിലവില്‍ റോ ഉപമേധാവിയാണ്. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ട് വര്‍ഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വര്‍ഷം കൂടി നീട്ടി. ജൂണ്‍ 30ന് ഗോയലിന്റെ കാലാവധി അവസാനിക്കും.