സാന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ പേരുമാറ്റി, നീലക്കിളിക്ക് പകരം ഇനി 'എക്സ്' ആയിരിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക് ഔദ്യോഗികമായ അറിയിച്ചു. റീബ്രാന്ഡിംഗിനായാണ് ലോഗോ മാറ്റിയത്. കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത നിറത്തില്‍ എഴുതിയ 'എക്സ്' ആയിരിക്കും ഇനി ട്വിറ്റര്‍ വാളില്‍ തെളിയുക.
പ്രഖ്യാപനത്തിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്തിന്റെ ചുമരില്‍ രാത്രി 'എക്സ്' എഴുതിക്കാണിച്ചിരുന്നു. എക്്സിലൂടെ ബാങ്കിംഗ് ഉള്‍പ്പെടെ മറ്റ് സേവനങ്ങളും ലഭ്യമാക്കും. 1990 കളിലാണ് ടെസ്ലമേധാവി മസ്കിന് എക്സിനോട് ആകര്‍ഷണം തോന്നിയത്. ഓണ്‍ലൈന്‍ ബാങ്കിംഗ് സേവന പ്ലാറ്റ്ഫോമായ X.com ഡൊമെയ്ന്‍ 2017 ല്‍ മസ്ക് വാങ്ങിയിരുന്നു. തന്റെ ആദ്യകാല സംരഭമയാ എക്സിനോട് വൈകാരികമായ ഒരു ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ പരമ്പരാഗത ലോഗോയായ നീലക്കിളിയെ മാറ്റി 'എക്സ്' ലോഗോയാക്കിയത്.
X.com എന്ന ഡൊമെയ്ന്‍ ഇപ്പോള്‍ ഉപയോക്താക്കളെ ട്വിറ്ററിലേക്ക് റീഡയറക്ട് ചെയ്യുമെന്ന് മസ്ക് കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ വെബ് ബ്രൗസറില്‍ X.com എന്ന് ടൈപ്പ് ചെയ്താല്‍ ട്വിറ്റര്‍ വെബ്സൈറ്റ് ലോഡ് ചെയ്യുമെന്നും മസ്ക് പറഞ്ഞു. ഭാവിയില്‍ Twitter.com എന്ന ഡൊമെയ്ന്‍ ഇല്ലാതായി X.com ആയി മാറും. എക്്സിനൊപ്പം ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഒരു സൂപ്പര്‍ ആപ്പ് സൃഷ്ടിക്കാനും മസ്ക് ഉദ്ദേശിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ട്വിറ്റര്‍ ഇനി ഒരു സ്വതന്ത്ര സ്ഥാപനമല്ലെന്നും കമ്പനി എക്സ് കോര്‍പ്പറേഷനില്‍ ലയിച്ചെന്നും ഈ വര്‍ഷം ഏപ്രിലില്‍ കാലിഫോര്‍ണിയയിലെ ഒരു കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഇലോണ്‍ മസ്ക് വ്യക്തമാക്കിയിരുന്നു.