ഇടുക്കി:അടിമാലി, മാങ്കുളത്ത് വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു. തേനി സ്വദേശി ഗുണശേഖരന്‍ (70), ഈറോഡ് വിശാഖ വെറ്റല്‍സ് ഉടമ പി.കെ. സേതു (34), അഭിനാഷ് മൂര്‍ത്തി (30), മകന്‍ തന്‍വിക് (1) എന്നിവരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
അറുമുഖം (63), ശരണ്യ (24), വൈഗ (12), ഗീത (30), രണ്‍വീര്‍ (6), സന്ധ്യ വല്ലി (35), പ്രസന്ന (39), ദേവ ചന്ദ് (9), ജ്യോതി മണി (65), അന്ന പുഷ്പം (55), ഡ്രൈവര്‍ ഒബ്‌ളി രാജ് (36) എന്നിവരെ അടിമാലിയിലും തൊടുപുഴയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയര്‍ തകര്‍ത്ത് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. ഇറക്കവും കൊടുംവളവും നിറഞ്ഞ ഇവിടെ മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.