അഞ്ചല്‍: കുളത്തൂപ്പുഴയില്‍ നിന്ന് ഗുരുവായൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വ്വീസ് ആരംഭിച്ചു. പുലര്‍ച്ചെ 4.45ന് പുറപ്പെടുന്ന ബസ് പുനലൂര്‍, പത്തനംതിട്ട, മല്ലപ്പള്ളി, കോട്ടയം, വൈറ്റില, കൊടുങ്ങല്ലൂര്‍, വഴി 12.15 ന് ഗുരുവായൂരെത്തും. 2 മണിക്ക് തിരികെ പുറപ്പെട്ട് രാത്രി 10.10ന് കുളത്തൂപ്പുഴയിലെത്തും. പഞ്ചായത്ത് പ്രസിഡന്റ്. ലൈലാബീവി അദ്ധ്യക്ഷതയില്‍ കുളത്തൂപ്പുഴ ഡിപ്പോയില്‍ ചേര്‍ന്ന ചടങ്ങില്‍ പി എസ്. സുപാല്‍ എംഎല്‍എ ആദ്യ സര്‍വ്വീസ് ഫ്ളാഗ് ഓഫ് ചെയ്തു.