ഇടമണ്‍ കിഴക്ക് എസ്.എന്‍.ഡി.പി ശാഖായോഗം വാര്‍ഷികപൊതുയോഗം
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീയിട്ടതുതന്നെയന്ന് പ്രാഥമികനിഗമനം. സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. രണ്ട് മാസം മുമ്പുണ്ടായ എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ. റെയില്‍വേയില്‍നിന്നും പൊലീസില്‍നിന്നുമാണ് ഇപ്പോഴത്തെ തീവയ്പ്പ് സംബന്ധിച്ച വിവരങ്ങള്‍ തേടുന്നത്. എലത്തൂരില്‍ തീവയ്പ്പുണ്ടായ അതേ ട്രെയിനിലാണ് കണ്ണൂരില്‍ ഇന്ന് പുലര്‍ച്ചെയും തീപിടിത്തമുണ്ടായതെന്നത് ദുരൂഹതവര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അതിനിടെ തീപിടിത്തമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് ട്രെയിനിന് സമീപത്ത് കണ്ടയാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. എന്നാല്‍ ഇയാള്‍ തന്നെടാണോ തീവയ്പ്പിന് പിന്നിലെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലന്ന് പൊലീസ് അറിയിച്ചു.റെയില്‍വേ ട്രാക്കിന് സമീപത്തെ ബി.പി.സി.എല്‍ ഇന്ധന ഡിപ്പോയുടെ സിസിടിവി കാമറകളില്‍നിന്നാണ് ട്രെയിനിന് സമീപത്തുകൂടി ഒരാള്‍ നടന്നുപോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യയിതുവരികയാണ്. ഇന്ന് (വ്യാഴം) പുലര്‍ച്ചെ ഒരുമണിയോടെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ പിറകിലുള്ള ജനറല്‍കോച്ചിലാണ് തീ ആളിപ്പടര്‍ന്നത്. ഒരു കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ മറ്റുകോച്ചുകള്‍ വേര്‍പ്പെടുത്തിയതിനാലാണ് വലിയ അപകടം ഒഴിവായത്.
പുലര്‍ച്ചെ ഒന്നേകാലോടെ ട്രെയിനില്‍ തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോര്‍ട്ടര്‍മാരാണ് സ്റ്റേഷന്‍ അധികൃതരെ വിവരമറിയിച്ചത്. വിവരമറിയിച്ചതനുസരിച്ച് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. ഏതാണ്ട് ഒരുമണിക്കൂറോളം കോച്ച് നിന്ന് കത്തിയതായാണ്. വിവരം.
കണ്ണൂരില്‍ അഗ്നിക്കിരയായ ട്രെയിന്‍
അതിനുശേഷമാണ് തീ പൂര്‍ണമായും കെടുത്തിയത്.
തീപിടിത്തമുണ്ടായ യാര്‍ഡില്‍നിന്ന് മീറ്ററുകള്‍മാത്രം അകലെയാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധന ഡിപ്പോ.
തീപിടിത്തമുണ്ടായ കോച്ചില്‍ ഇന്ന് രാവിലെ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കോച്ചില്‍നിന്ന് മണംപിടിച്ച പൊലീസ് നായ ട്രെയിന്‍ നിര്‍ത്തിയിട്ടിരുന്നതിന് സമീപത്തെ കുറ്റിക്കാട്ടിലേയ്ക്കാണ് ഓടിപ്പോയത്.
രാത്രി 12 മണിയോടെയാണ് ആലപ്പുഴയില്‍നിന്നെത്തിയ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചുകള്‍ യാര്‍ഡിലേക്ക് മാറ്റിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 5.10-ന് കണ്ണൂരില്‍നിന്ന് തിരികെ ആലപ്പുഴയിലേക്ക് സര്‍വീസ് നടത്താനുള്ള കോച്ചുകളായിരുന്നു ഇത്. എന്നാല്‍ ഒരുമണിയോടെ ട്രെയിനിലെ ജനറല്‍കോച്ചുകളില്‍ ഒന്നില്‍ തീപ്പിടിക്കുകയായിരുന്നു. നേരത്തെ എലത്തൂരില്‍ തീവെപ്പുണ്ടായ എക്സിക്യൂട്ടീവ് എക്സ്പ്രസിലെ രണ്ട് കോച്ചുകളും നിലവില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡിലുണ്ട്.
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ഇടമണ്‍: കിഴക്ക് 854-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ വാര്‍ഷികപൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും
തെന്മല: പഞ്ചായത്തില്‍ യുദ്ധ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ പൂര്‍വ്വ സൈനിക
കൊല്ലം: പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയയുമായി കാല്‍നടയാത്രപോലും ദുഷ്കരമായ കൂട്ടിക്കട റെയില്‍വേ ഗേറ്റ് റോഡ്
©2023 PressKerala . All rights reserved | Designed & Coded by Jibin George
Subscribe our News Portal