പത്തനംതിട്ട: പരുമലയില്‍ മകന്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നു. പരുമല കൃഷ്ണവിലാസം സ്‌കൂളിന് സമീപം ആശാരിപറമ്പില്‍ കൃഷ്ണന്‍കുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തിയത്.ഇവരുടെ ഇളയ മകന്‍ അനില്‍കുമാറിനെ(കൊച്ചുമോന്‍ 50) പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്അറിയിച്ചു.ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ഈ വീട്ടില്‍ വഴക്ക് പതിവാണെന്നും വലിയ ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയപ്പോഴാണ് കൊലപാതകവിവരമറിഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു.