Header ads

CLOSE

പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട് രക്ഷപ്പെട്ട റോബിന്‍ അറസ്റ്റില്‍; കഞ്ചാവ് വച്ചത് സുഹൃത്തെന്ന് ആരോപണം

പൊലീസിന് നേരെ നായ്ക്കളെ  അഴിച്ചുവിട്ട് രക്ഷപ്പെട്ട  റോബിന്‍ അറസ്റ്റില്‍;  കഞ്ചാവ് വച്ചത്  സുഹൃത്തെന്ന് ആരോപണം

കോട്ടയം: നായപരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പനയെന്ന വിവരമനുസരിച്ച് പരിശോധനയ്‌ക്കെത്തിയ പൊലീസിന് നേരെ നായ്ക്കളെ അഴിച്ചുവിട്ട ശേഷം രക്ഷപെട്ട യുവാവ് പിടിയില്‍. കുമാരനല്ലൂര്‍ വല്യാലിന്‍ചുവടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന പാറമ്പുഴ തെക്കേത്തുണ്ടത്തില്‍ റോബിന്‍ ജോര്‍ജ് (28) ആണ് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ നിന്ന് പിടിയിലായത് ഇയാളെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചചോദ്യം ചെയ്തുവരികയാണ്.
തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ അനന്തു പ്രസന്നന്‍ എന്ന സുഹൃത്ത് കൊണ്ടുവച്ചതാണ് കഞ്ചാവ് ബാഗെന്ന് റോബിന്‍ ജോര്‍ജ് തെളിവെടുപ്പിനിടെ പറഞ്ഞു. റോബിന്റെ നായ പരിശീലനകേന്ദ്രത്തില്‍നിന്ന് 17.8 കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു.റോബിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍
കോട്ടയം പൂവന്‍തുരുത്ത് സ്വദേശിയായ അനന്തു പ്രസന്നനെ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 
ഞായറാഴ്ച പുലര്‍ച്ചെ പൊലീസ് സംഘത്തിനു നേരെ നായ്ക്കളെ തുറന്നുവിട്ട ശേഷം മീനച്ചിലാറ്റില്‍ ചാടി രക്ഷപ്പെട്ട റോബിനെ, ഇന്നലെ രാത്രിതമിഴ്‌നാട്ടിലെ തെങ്കാശിക്ക് സമീപത്തെ കോളനിയില്‍നിന്നാണ്പിടികൂടിയത്. 
റോബിന്റെ പിതാവ് നടത്തുന്ന തട്ടുകട നടത്തുന്നയാളാണ്. തട്ടുകയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് അവിടെ ഒളിവില്‍ കഴിഞ്ഞതെന്നാണ് റോബിന്റെ മൊഴി. റോബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് വൈകിട്ട് കോടതിയില്‍ ഹാജരാക്കും.
കാക്കി വസ്ത്രം കണ്ടാല്‍ ആക്രമിക്കുന്നതിനുള്ള പരിശീലനം നായ്ക്കള്‍ക്കു റോബിന്‍ നല്‍കിയിരുന്നതായി ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അന്വേഷണത്തിന് എത്തിയ എക്‌സൈസ് സംഘത്തിന് നേരെയും ഇയാള്‍ നായ്ക്കളെ അഴിച്ചുവിട്ടിരുന്നു.
 

 

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads