കോഴിക്കോട്:പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഇളയസഹോദരിയെ നിരന്തരം പീഡിപ്പിച്ച സഹോദരനെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. വീട്ടില്‍വച്ച് രണ്ട് വര്‍ഷമായി നിരവധി തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി സുഹൃത്തിനോടാണ് വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് പിന്നീട് സ്‌കൂള്‍ അധികൃതരെ വിവരം ധരിപ്പിച്ചു. സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ പെണ്‍കുട്ടി എല്ലാ വിവരവും തുറന്നു പറഞ്ഞു. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്.