അഞ്ചല്‍:കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്റ് ഡവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.ബിജു ലക്ഷ്മണന്‍(55)കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച പകല്‍ 1.45നായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ എംജി സര്‍വ്വകലാശാലയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം പിന്നീട് മോര്‍ച്ചറിയിലേയ്ക്ക് മാറ്റും. തുടര്‍ന്ന് ഞായറാഴ്ച രാവിലെ 8ന് ആയൂര്‍ വയക്കലിലെ വീട്ടിലെത്തിക്കും. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ പൊളിറ്റിക്കല്‍ സയന്‍സ് അദ്ധ്യാപകനായിരുന്നു. കേരള സര്‍ക്കാരിന്റെ പാര്‍ലമെന്ററി കാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ:ദീപകുമാരി. മക്കള്‍:ആദിത്യ ബി ലക്ഷ്മണ്‍, ആദ്യ ബി ലക്ഷ്മണ്‍.