കേരളത്തില്‍ വേനല്‍ച്ചൂട് കൂടുന്നു; 8 ജില്ലകളില്‍ ജാഗ്രതാനിര്‍ദ്ദേശം
മുന്നറിയിപ്പും ജാഗ്രതാനിര്‍ദ്ദേശവും നല്‍കി. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ (മലയോര പ്രദേശങ്ങള്‍ ഒഴികെ) 37 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ മുന്നറിയിപ്പ്.
സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണമാണ് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം. ഈ ജില്ലകളില്‍ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.