Header ads

CLOSE

പൂര്‍വ്വവിദ്യാര്‍ത്ഥി കുടുംബസംഗമവും ഓണാഘോഷവും

പൂര്‍വ്വവിദ്യാര്‍ത്ഥി  കുടുംബസംഗമവും ഓണാഘോഷവും

അഞ്ചല്‍: ഗവ.വിഎച്ച്എസ്എസ് ആന്റ് എച്ച് എസ് എസ്  അഞ്ചല്‍ ഈസ്റ്റ് 1992 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ കുടുംബസംഗമവും ഓണാഘോഷവും 
നാളെ (സെപ്റ്റംബര്‍ 3 ഞായര്‍) സ്‌കൂളില്‍ നടത്തും. രാവിലെ 9ന് പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ഉദ്ഘാടനം 1992 ബാച്ച് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ കൂട്ടായി നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ കലാകായികമത്സരങ്ങള്‍, ആര്‍.ടി. രാജേഷ്ബാബുവും കുടുംബവും നയിക്കുന്ന മിമിക്രി. ഉച്ചയ്ക്ക് ഓണസദ്യ. 2 മണി മുതല്‍ ഗാനമേള. വൈകിട്ട് 5ന് നടക്കുന്ന സമാപനസമ്മേളനവും സമ്മാനദാനവും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനസ്ബാബു ഉദ്ഘാടനം ചെയ്യും. ഹെഡ്മിസ്ട്രസ് അജു.പി തമ്പി, പി ടി എ പ്രസിഡന്റ് സോജു.എല്‍ തുടങ്ങിയവര്‍ സംസാരിക്കും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads