കൊല്ലം: കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍(82) അന്തരിച്ചു.വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് അഞ്ചല്‍ ഏറത്തെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. 'വേഗത പോരാ പേരാ'എന്ന ഒറ്റ കഥയിലൂടെയാണ് കഥാപ്രസംഗരംഗത്ത് ശ്രദ്ധേയനായത്. വി. സാംബശിവന്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരോടൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സംഘടനയുടെ നേതൃപദവി അലങ്കരിക്കുകയും ചെയ്തു. ആകാശവാണിയിലും ദൂരദര്‍ശനിലും നിരവധി കഥകള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരള സംഗീതനാടക അക്കാഡമി 1994ല്‍ കഥാപ്രസംഗത്തിനുള്ള പുരസ്‌കാരവും 2000 ല്‍ ഫെലോഷിപ്പും നല്‍കി ആദരിച്ചു. വി. സാംബശിവന്‍ അവാര്‍ഡും നേടി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് എറത്തെ വീട്ടുവളപ്പില്‍.