കടയ്ക്കല്‍: തുടയന്നൂര്‍ അതിശയമംഗലം ദേവീക്ഷേത്രത്തിലെ പുണര്‍തം തിരുനാള്‍ മഹോത്സവം 18 മുതല്‍ 24 വരെ താന്ത്രികപൂജകള്‍, നൂറും പാലുമൂട്ട്, പൊങ്കാലസമര്‍പ്പണം, കുതിരയെടുപ്പ്, വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടത്തുമെന്ന് ക്ഷേത്ര-ഉത്സവക്കമ്മിറ്റി ഭാരവാഹികളായ പി.കെ. ചന്ദ്രമോഹനന്‍പിള്ള, എം.രാധാകൃഷ്ണന്‍നായര്‍, എസ്. ആര്. പ്രകാശ്, എന്‍. ചന്ദ്രാത്മജന്പിള്ള, ആര്. മനോജ് എന്നിവര്‍ അറിയിച്ചു.
18ന് വൈകിട്ട് 5.30ന് വാഹനവിളംബരഘോഷയാത്ര, 6.30ന് ദീപാരാധന, രാത്രി 10 മുതല്‍ ചരിപ്പറമ്പ് സുകുമാരന്‍ ആശാനും സംഘവും അവതരിപ്പിക്കുന്ന പടയണി. 19ന് വൈകിട്ട് 5.30ന് വിദ്യാരാജഗോപാലമന്ത്രാര്‍ച്ചന, 6.30ന് ദീപാരാധന, രാത്രി 7.45ന് അതിശയമംഗലം ശ്രീധന്യാകലാക്ഷേത്രം അവതരിപ്പിക്കുന്ന നടനോത്സവം. 20ന് ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 5ന് സര്‍വ്വൈശ്വര്യപൂജ, 6.30ന് ദീപാരാധന, രാത്രി 8 മുതല്‍ തിരുവനന്തപുരം സദ്ഗമയയുടെ ആത്മീയനൃത്തശില്പം 'തത്ത്വമസി'. 21ന് വൈകിട്ട് 5ന് നാരങ്ങാവിളക്ക്, 6.30ന് ദീപാരാധന, രാത്രി 8ന് വള്ളുവനാട് നാദത്തിന്റെ നാടകം 'ഊഴം'. 22ന് ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകിട്ട് 4ന് ഊരുചുറ്റി എഴുന്നെള്ളത്ത്, തുടര്‍ന്ന് മഹാദീപാരാധന. 23ന് രാവിലെ 7.30ന് കൂട്ടപ്പൊങ്കല്, 8 മുതല്‍ അഖണ്ഡനാമജപയജ്ഞം. വൈകിട്ട് 6.30ന് ദീപാരാധന, രാത്രി 7 മുതല്‍ ക്ഷേത്രം തന്ത്രി അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ താന്ത്രികപൂജകള്‍. 24ന് രാവിലെ 9ന് നൂറും പാലുമൂട്ട്, 10.30ന് കളഭം പൂജ, വൈകിട്ട് 3.30ന് ക്ഷേത്രസന്നിധിയില്‍ നിറപറയെടുപ്പ്, വൈകിട്ട് 5.30ന് കുതിരയെടുപ്പ,് രാത്രി 7ന് മഹാദീപാരാധന, 8ന് സ്വാന്തനപദ്ധതിവിതരണവും ക്ഷേത്രത്തില്‍ ഭക്തിഗാനം എഴുതി സമര്‍പ്പിച്ച ഗീതാമഹേശ്വരിയെ ആദരിക്കലും. 9ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ നൃത്തസംഗീതനാടകം 'ശ്രീവിശ്വമാതംഗി', 12.30 മുതല്‍ തിരുവനന്തപുരം തനിമയുടെ നാടന്‍പാട്ടും ദൃശ്യാവിഷ്കാരവും 'കൊടിയേറ്റം'.