Header ads

CLOSE

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ബസിനും ലോറിക്കും പിഴ; എ.ഐ ക്യാമറയില്‍ മാറ്റംവരുത്തി

സീറ്റ് ബെല്‍റ്റില്ലെങ്കില്‍ ബസിനും ലോറിക്കും പിഴ;    എ.ഐ ക്യാമറയില്‍ മാറ്റംവരുത്തി

തിരുവനന്തപുരം:സീറ്റ് ബെല്‍റ്റില്ലാതെ ഓടുന്ന ലോറിക്കും ബസിനും ഇനി പിടി വീഴും. സീറ്റ് ബെല്‍റ്റ് ഇല്ലാതെ ഓടുന്ന ഹെവി വാഹനങ്ങള്‍ ശ്രദ്ധിക്കാന്‍ ഗതാഗത കമ്മീഷണര്‍ ആര്‍.ടി.ഒ.മാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. എ.ഐ. കാമറകളില്‍ വലിയ വാഹനങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള സാങ്കേതികത്വം കെല്‍ട്രോണും ഒരുക്കി.
ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ ഒഴികെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ നിഷ്‌കകര്‍ഷിച്ചിട്ടുള്ള എല്ലാ വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദ്ദേശം. മിക്ക മീഡിയം ഹെവി വാഹനങ്ങളിലും ഡ്രൈവര്‍മാരും മുന്‍സീറ്റ് യാത്രക്കാരും സീറ്റ് ബെല്‍റ്റ് ഇല്ലാതെയാണ് യാത്ര ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആര്‍.ടി.ഒ.മാരോട് നിര്‍ദ്ദേശിച്ചു.
സെപ്റ്റംബര്‍ ഒന്നുമുതല്‍ ഹെവി വാഹന ഡ്രൈവര്‍മാര്‍ക്കും മുന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്ന് ഗതാഗതമന്ത്രി അറിയിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചു. ബസുകളില്‍ സീറ്റ് ബെല്‍റ്റ് ഒരുക്കുന്ന തിരക്കിലാണ് അവര്‍.
സ്വകാര്യ ബസ് ഉടമകള്‍ ഇപ്പോഴും അവ്യക്തതയിലാണ്. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുകാരും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതിരിക്കുകയും പിന്നീട് ഇളക്കിമാറ്റുകയും ചെയ്തിട്ടുണ്ട്. പല സ്വകാര്യ ബസുകളിലും ഡ്രൈവറുടെ സീറ്റിന് എതിര്‍വശത്തായി പെട്ടി സീറ്റില്‍ യാത്രക്കാര്‍ ഇരിക്കാറുണ്ട്. ഇത് നിയമപ്രകാരം അനുവദനീയമല്ല.
കാബിനില്ലാത്ത ബസുകളില്‍ (റൂട്ട് സര്‍വീസ്) ഡ്രൈവര്‍ക്ക് മാത്രമാണ് സീറ്റ് ബെല്‍റ്റ് ബാധകം. ലോറികളില്‍ ഡ്രൈവറും സഹായിയും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads