കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന കളമശ്ശേരി മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി.
മന്ത്രിമാരായ കെ. രാജന്‍, റോഷി അഗസ്റ്റിന്‍, പി. രാജീവ്, വീണാ ജോര്‍ജ്, ഹൈബി ഈഡന്‍ എം.പി., സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം, ജീവന്‍ കൊടുത്തും കേരളത്തിന്റെ സമാധാനവും സാഹോദര്യവും നിലനിര്‍ത്തുമെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി.