കാസര്‍കോട്:ബദിയടുക്ക പള്ളത്തടുക്കയില്‍ സ്‌കൂള്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. ഓട്ടോഡ്രൈവറും യാത്രക്കാരായ നാല് സ്ത്രീകളുമാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബിഫാത്തിമ മൊഗര്‍ എന്നിവരാണ് മരിച്ചത്. മരിച്ച സ്ത്രീകളില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്. ഇവര്‍ പള്ളത്തടുക്കയിലെ ബന്ധുവീട്ടിലേക്ക് ഓട്ടോയില്‍ പോവുകയായിരുന്നു. മൃതദേഹങ്ങള്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. മാന്യ ഗ്ലോബല്‍ സ്‌കൂളിന്റെ ബസ് കുട്ടികളെ വീടുകളില്‍ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.