Header ads

CLOSE

കശ്മീരില്‍ ഭൂകമ്പം; 5.4 തീവ്രത രേഖപ്പെടുത്തി, ഡല്‍ഹിയിലും പാകിസ്ഥാനിലെ ലാഹോറിലും പ്രകമ്പനം

കശ്മീരില്‍ ഭൂകമ്പം; 5.4 തീവ്രത രേഖപ്പെടുത്തി,    ഡല്‍ഹിയിലും പാകിസ്ഥാനിലെ  ലാഹോറിലും പ്രകമ്പനം

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍  ഭൂകമ്പം. ദോഡ ജില്ലയില്‍ ഇന്ന്(ചൊവ്വ)ഉച്ചയ്ക്ക് 1.30-ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. കശ്മീരിന് പുറമെ ഉത്തരേന്ത്യയിലെ ഡല്‍ഹിയിലും പഞ്ചാബിലും പാകിസ്ഥാനിലെ ലാഹോറിലും ശക്തമായ പ്രകമ്പനമുണ്ടായി. ശ്രീനഗറില്‍ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍നിന്ന് ഇറങ്ങിയോടിയെന്ന് ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പം ഏതാനും സെക്കന്‍ഡുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിന്റെ ആഘാതത്തില്‍ വീട്ടുപകരണങ്ങള്‍ ഇളകുന്നതുള്‍പ്പെടെയുള്ള നിരവധി വിഡിയോകള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads