Header ads

CLOSE

മനുഷ്യാവകാശ സംഘടനയുടെ പേരില്‍ പണം പിരിച്ചയാള്‍ക്കെതിരെ കേസ്

മനുഷ്യാവകാശ സംഘടനയുടെ  പേരില്‍ പണം പിരിച്ചയാള്‍ക്കെതിരെ കേസ്

കണ്ണൂര്‍:അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഹ്യുമന്‍ റൈറ്റ്‌സ് പ്രോട്ടക്ഷന്‍ മിഷന്റെ വ്യാജ രസീതും ലെറ്റര്‍ ഹെഡും നിര്‍മ്മിച്ച് വ്യാപകമായി പണപ്പിരിവു നടത്തിയ ആള്‍ക്കെതിരെ പാനൂര്‍ പൊലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു. പാനൂര്‍ പാലക്കോട് ഗീതാഞ്ജലിയില്‍  കെ.കെ.ചാത്തുക്കുട്ടിയാണ് എച്ച്.ആര്‍.പി.എമ്മിന്റെ പേരില്‍ ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്തത്. ഇയാള്‍ പിരിവ് നടത്തുന്നതായി മനസിലാക്കി ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ ദേശീയ ചെയര്‍മാന്‍ പ്രകാശ് ചെന്നിത്തലയാണ് മുഖ്യ മന്ത്രിക്കും ഡിജിപിക്കും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയത്. സംഘടനയ്ക്ക്  രസീതോ പണപ്പിരിവോ ഇല്ലെന്നും ചാത്തുക്കുട്ടി വ്യവസായികളില്‍  നിന്നും കച്ചവടക്കാരില്‍ നിന്നും വന്‍തുക പിരിച്ചെടുത്തുവെന്നും പ്രകാശ് ചെന്നിത്തല കൂത്തുപറമ്പ് എസിപി.ക്ക് നല്‍കിയ മൊഴിയില്‍ പറയുന്നു.
 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads