തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍ ഇടതുമുന്നണിയിലെ മുന്‍ധാരണപ്രകാരം കെ.ബി.ഗണേഷ്‌കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. ആന്റണിരാജുവും അഹമ്മദേവര്‍കോവിലും രാജിവയ്ക്കും.സോളാര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായാല്‍ മാത്രം ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ പുനരാലോചന നടത്തിയാല്‍ മതിയെന്നാണ് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നിലപാട്. മന്ത്രിസ്ഥാനം വേണമെന്ന എല്‍ജെഡിയുടെയും എന്‍സിപി അംഗം തോമസ് കെ തോമസിന്റെയും കോവൂര്‍ കുഞ്ഞുമോന്റെയും ആവശ്യം പരിഗണിക്കില്ല. 2021 ലെ തിരഞ്ഞെടുപ്പ് ധാരണ പ്രകാരമുള്ള മാറ്റം മാത്രം മതിയെന്ന നിലപാടിലാണ് എല്‍ഡിഎഫ്.കൃഷ്ണന്‍കുട്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള ജെഡിഎസിലെ നീക്കവും ഫലം കാണില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മാറ്റം വേണ്ടെന്ന നിലപാടിനാണ് ജെഡിഎസില്‍ മുന്‍തൂക്കം. മന്ത്രിയാകണമെന്ന തോമസ് കെ തോമസിന്റെ ആഗ്രഹത്തിന് എന്‍സിപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയില്ല. എകെ ശശീന്ദ്രന്‍ തുടരട്ടെയെന്നാണ് എന്‍സിപി നിലപാട്.