തിരുവനന്തപുരം: ജയദേവകവികളുടെ പ്രസിദ്ധമായ ഗീതഗോവിന്ദത്തിന്റെ കഥക് നൃത്താവിഷ്‌കാരം സമ്പൂര്‍ണഡിജിറ്റല്‍ രൂപത്തില്‍ തയ്യാറായി. ആദ്യമായാണ് ഏതെങ്കിലുമൊരു നൃത്തരൂപത്തില്‍ ഗീതഗോവിന്ദം സമ്പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യുന്നത്.സ്വിറ്റ്‌സര്‍ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കഥക് ഗുരു ഡോ. പാലി ചന്ദ്രയും കേരളത്തിലെ 200 പേരുമടങ്ങുന്ന നാട്യസൂത്ര-ഇന്‍വിസ് സംഘവും ആയിരത്തിലധികം ദിവസങ്ങളെടുത്താണ് ഈ ഉദ്യമം പൂര്‍ത്തിയാക്കിയത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച ഗീതഗോവിന്ദത്തില്‍ 24 ഗീതങ്ങളാണുള്ളത്. ശ്രീകൃഷ്ണനും രാധയും സഖിമാരുമൊത്ത് യമുനാതീരത്ത് നടത്തിയ രാസക്രീഡ പ്രതിപാദിക്കുന്നതാണ് കൃതി. 24 ഗീതങ്ങളുടെയും മുഴുവന്‍ വരികളും പൂര്‍ണമായി നൃത്തരൂപത്തിലാക്കി എന്നതും പ്രത്യേകതയാണ്. ലോകത്തെമ്പാടുമുള്ള നൃത്താസ്വാദകര്‍ക്ക് ഈ ഡിജിറ്റല്‍ ഉള്ളടക്കം ലഭ്യമാക്കും.
നാട്യസൂത്രഓണ്‍ലൈനിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും ഇത് ലഭിക്കും. കഥക് ഇതിഹാസങ്ങളായ ഗുരുവിക്രമസിംഗിന്റെയും ഗുരു കപില രാജിന്റെയും ശിഷ്യയാണ് ഡോ. പാലി. ലഖ്നൗവില്‍ ജനിച്ച ഡോ. കപിലയെ കഥക്കിന്റെ ലോക അമ്പാസിഡറായാണ് കണക്കാക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്. www.natyasutraonline.com/gita-govinda