Header ads

CLOSE

രണ്ട് വര്‍ഷത്തിലധികമായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഡിസംബറില്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്യും

രണ്ട് വര്‍ഷത്തിലധികമായി  ഉപയോഗിക്കാത്ത ജിമെയില്‍  അക്കൗണ്ടുകള്‍ ഡിസംബറില്‍  ഗൂഗിള്‍  ഡിലീറ്റ് ചെയ്യും

വാഷിംഗ്ടന്‍: വര്‍ഷങ്ങളായി ഉപയോഗിക്കാത്ത ജിമെയില്‍ അക്കൗണ്ടുകള്‍ ഗൂഗിള്‍ നിര്‍ജീവമാക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി ഉപയോഗിക്കാത്ത പത്ത് ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ ഈ വര്‍ഷം ഡിസംബറിനുള്ളില്‍ ഡീആക്ടിവേറ്റ് ചെയ്യും.  ഇതോടെ ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്ത ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ അടക്കം ഉപയോക്താവിന് നഷ്ടമാകും.
ഗൂഗിളിന്റെ സുരക്ഷാ മാനദണ്ഡങ്ങളില്‍ വന്ന മാറ്റത്തെ ത്തുടര്‍ന്നാണ് നടപടി. അപകടസാധ്യതകള്‍ കുറയ്ക്കാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കുന്നതായി ഗൂഗിള്‍ പ്രോഡക്ട് മാനേജ്മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിഷ്ലി കഴിഞ്ഞ മേയില്‍ അറിയിച്ചിരുന്നു. ഇതനുസരിച്ച് എല്ലാ ഗൂഗിള്‍ ഉല്‍പന്നങ്ങളിലും ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കുള്ള നിഷ്‌ക്രിയത്വ നയം രണ്ട് വര്‍ഷമാക്കി. ഉപയോഗശൂന്യമായി കിടക്കുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമല്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. സ്പാം മെസേജുകള്‍, ഐഡന്റിറ്റി തെഫ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.
രണ്ട് വര്‍ഷമായി ജിമെയില്‍ അക്കൗണ്ട് തുറക്കാത്ത സ്വകാര്യ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മാത്രമേ നയം ബാധകമാകൂ. സ്‌കൂളുകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.
ഗൂഗിള്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്തുന്നതിന് രണ്ട് വര്‍ഷത്തിലൊരിക്കല്‍ സൈന്‍ ഇന്‍ ചെയ്താല്‍ മതി.


 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads