എക്സിബിഷന്‍ ഉദ്ഘാടനം പി എസ് സുപാല്‍ എംഎല്‍എ നിര്‍വ്വഹിക്കുന്നു
അഞ്ചല്‍:സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായ എക്സിബിഷന്‍ ഉദ്ഘാടനം ഓയില്‍ പാം കണ്‍വന്‍ഷന്‍സെന്ററില്‍ പി എസ് സുപാല്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി അജിത്ത്, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കൂണ്‍ ഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ വൈകിട്ട് 3ന് കൃഷിമന്ത്രി പി പ്രസാദ് നിര്‍വ്വഹിക്കും. മൃഗ സംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി തുടങ്ങി വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.