Header ads

CLOSE

വൈദ്യുതി ഷോക്ക്; ജൂലായ് 1 മുതല്‍ കറണ്ട് ചാര്‍ജ് കൂടും

വൈദ്യുതി ഷോക്ക്; ജൂലായ് 1 മുതല്‍ കറണ്ട് ചാര്‍ജ് കൂടും
KSEB_Logo_2022.svg


വൈദ്യുതി ഷോക്ക്; ജൂലായ് 1 മുതല്‍ കറണ്ട് ചാര്‍ജ് കൂടും


 വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. 
ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതി യൂണിറ്റിന് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡ് അപേക്ഷയില്‍ കമ്മീഷന്‍ പൊതു തെളിവെടുപ്പ് പൂര്‍ത്തിയാക്കി. 
5 വര്‍ഷത്തേയ്ക്കുള്ള താരിഫ് വര്‍ദ്ധനയ്ക്കാണ് ബോര്‍ഡ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടതായിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടു പോയതിനാല്‍ പഴയ താരിഫ് അടുത്ത മാസം 30 വരെ റഗുലേറ്ററി കമ്മീഷന്‍ നീട്ടി. 
സര്‍ച്ചാര്‍ജിന്റെ 'ഷോക്കില്‍' നിന്ന് മുക്തമാകുന്നതിന് മുമ്പാണ് നിരക്കു വര്‍ദ്ധനയെന്ന ഇരുട്ടടി വരുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ ഈ മാസം 31 വരെയാണ് യൂണിറ്റിന് 9 പൈസ സര്‍ച്ചാര്‍ജ് ഈടാക്കുന്നത്. 
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads