Header ads

CLOSE

അര ലിറ്റര്‍ 'ജവാന്‍' വിപണിയിലേയ്ക്ക്; ഉല്പാദനവും വര്‍ദ്ധിപ്പിക്കും

അര ലിറ്റര്‍ 'ജവാന്‍' വിപണിയിലേയ്ക്ക്; ഉല്പാദനവും വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം: ജനപ്രിയ മദ്യമായ ജവാന്റെ  ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇനി മുതല്‍ അര ലിറ്റര്‍ ബോട്ടിലില്‍ ജവാന്‍ മദ്യം വിപണിയിലെത്തിക്കാനുള്ള തീരുമാനവുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിതരണം. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്.വരുന്ന ആഴ്ച മുതല്‍ ഉല്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയര്‍ത്തും. നിലവില്‍ 8000 കേയ്സാണ് പ്രതിദിനം  ഉത്പാദിപ്പിക്കുന്നത്. ലൈനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതോടെ പ്രതിദിനം 12,000 കെയ്സ് മദ്യം ഉത്പാദിപ്പിക്കാനാകും. 
മദ്യം നിര്‍മ്മിക്കുന്നതിനാവശ്യമായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ജവാന്‍ റം നിര്‍മ്മിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്,  സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പ്രതിദിനം 15,000 കെയ്സ് മദ്യം ഉല്പദിപ്പിക്കാന്‍ കഴിയും

ഒരു മാസം 1.5 ലക്ഷം കെയ്സ് ജവാന്‍ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്. 640 രൂപയാണ് ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് വില. അര ലിറ്ററില്‍ ലഭ്യമാകുന്നതോടെ കൂടുതല്‍ ജനപ്രിയമാകാനുള്ള സാധ്യതയുമുണ്ട്. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകര്‍ക്കാന്‍ കൂടുതല്‍ ജവാന്‍ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്‌കോയുടെ പ്രതീക്ഷ.അതേസമയം ജീവനക്കാര്‍ പ്രതിഫലം പറ്റി സ്വകാര്യ ബ്രാന്‍ഡുകള്‍ വിറ്റഴിക്കുന്നത് പല ഔട്ട്‌ലെറ്റുകളിലും ജവാന്റെ വില്പന കുറയ്ക്കുന്നതായി ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം നടപ്പാകുന്നതോടെ സംസ്ഥാനത്ത് എല്ലാ മദ്യങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരുന്നു. മുന്‍പ് 610 രൂപയ്ക്ക് ലഭിച്ച ജവാന്‍ റം ഒരു ലിറ്റര്‍ ബോട്ടിലിന്  640 രൂപയായി. മദ്യപാനികള്‍ക്കിടെയില്‍ ഏറ്റവും ആരാധകരുള്ള മദ്യമാണ് ജവാന്‍. കഴിഞ്ഞ വര്‍ഷം ജവാന്‍ റമ്മിന്റെ ഉത്പാദനം നിര്‍ത്തിവച്ചിരുന്നു. ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ഫാക്ടറിയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തീരുമാനം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads