Header ads

CLOSE

പൊന്നമ്പലമേട്ടില്‍ അനധികൃതപൂജ: വനംവകുപ്പി ന്റെ ഒത്താശയോടെയെന്ന് ദേവസ്വം ബോര്‍ഡ്

പൊന്നമ്പലമേട്ടില്‍ അനധികൃതപൂജ: വനംവകുപ്പി ന്റെ  ഒത്താശയോടെയെന്ന് ദേവസ്വം ബോര്‍ഡ്


പൊന്നമ്പലമേട്ടില്‍ അനധികൃതപൂജ: വനംവകുപ്പി ന്റെ ഒത്താശയോടെയെന്ന് ദേവസ്വം ബോര്‍ഡ


പൂജ നടത്തിയ ചെന്നൈ സ്വദേശി നാരായണന്‍ മുമ്പ് ശബരിമലയില്‍ കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് ഇയാള്‍ക്കെതിര കേസെടുത്തത്. സംഭവത്തില്‍ പൊലീസ് മേധാവി്ക്കും വനംവകുപ്പ് മേധാവി്ക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ അറിയിച്ചു. വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാണ് പൊന്നമ്പലമേട്. മകരവിളക്ക് തെളിക്കുന്ന തറയിലിരുന്നാണ് ഇയാള്‍ പൂജ ചെയ്തത്. പൂജ നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ എപ്പോഴാണ് പൂജ നടത്തിയതെന്നോ വീഡിയോ ചിത്രീകരിച്ചതാരാണെന്നോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല. ദേവസ്വം ബോര്‍ഡിന്റെയടക്കം ഉന്നത ഉദ്യോഗസ്ഥരുള്ള വാട്സാപ് ഗ്രൂപ്പില്‍ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ തുടര്‍നടപടികള്‍ വേണമെന്ന് ദേവസ്വത്തിന് നിര്‍ബന്ധമുണ്ടെന്നും അതിനാലാണ് പൊലീസ് മേധാവിയും വനംവകുപ്പ് മേധാവിയുമുള്‍പ്പെടയുള്ളവര്‍ക്ക് പരാതി നല്‍കിയതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. 
ഏകദേശം ഒരു മാസം മുമ്പ് പൂജ നടന്നതായാണ് ദേവസ്വം ബോര്‍ഡിന്റെ നിഗമനം. നാരായണന്‍ മുമ്പ് പല തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി. മുമ്പ് തന്ത്രി എന്ന ബോര്‍ഡ് വച്ച കാറില്‍ സഞ്ചരിച്ചതിന് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. കീഴ്ശാന്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് പൂജയ്ക്ക് എത്തുന്നവര്‍ക്ക് വ്യാജ രസീതുകള്‍ നല്‍കി എന്നതുള്‍പ്പടെയുള്ള പരാതികളും ഇയാള്‍ക്കെതിരെയുണ്ട്. അതീവ സുരക്ഷമേഖലയായ പൊന്നമ്പലമേട് പരിസരത്ത് ഇയാള്‍ പൂജ നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന സംശയത്തിലാണ് ദേവസ്വം ബോര്‍ഡ്.
 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads