Header ads

CLOSE

കോവളം മാരത്തോണ്‍: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; എയര്‍ പോര്‍ട്ടിലെത്തേണ്ടവര്‍ ശ്രദ്ധിക്കണം

കോവളം മാരത്തോണ്‍: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം; എയര്‍ പോര്‍ട്ടിലെത്തേണ്ടവര്‍ ശ്രദ്ധിക്കണം

തിരുവനന്തപുരം :കോവളം  മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷന്‍ വരെ നടത്തുന്ന കോവളം മാരത്തോണ്‍ മത്സരം കാരണം നാളെ (ഞായര്‍)പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 മണി വരെ കോവളം - കഴക്കൂട്ടം ബൈപ്പാസില്‍ കോവളം മുതല്‍ ചാക്ക ജംഗ്ഷന്‍ വരെയും ചാക്ക മുതല്‍ ശംഖുമുഖം വരെയുമുള്ള റോഡിലും റോഡിന്റെ ഇടതുവശത്തുള്ള പാതയിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. 
കോവളം -  ചാക്ക ബൈപ്പാസ് റോഡിലെ പടിഞ്ഞാറുവശം പാതയില്‍ പുലര്‍ച്ചെ 2 മണി മുതല്‍ രാവിലെ 10 വരെ ഗതാഗതം അനുവദിക്കില്ല. കോവളം ഭാഗത്തുനിന്ന് ചാക്ക ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ കോവളം ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് സമാന്തരമായുള്ള ചാക്ക - കോവളം ബൈപ്പാസ് റോഡിലൂടെ എതിര്‍ദിശയിലേയ്ക്ക് പോകണം. ചാക്ക - കോവളം റോഡില്‍ കിഴക്കു വശം പാതയില്‍ ഇരു ദിശയിലേക്കും ഗതാഗതം അനുവദിക്കും. ചാക്ക ഭാഗത്ത് നിന്ന് ശംഖുമുഖം ഭാഗത്തേയ്ക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചാക്ക ശംഖുമുഖം റോഡിന്റെ വലതുവശം പാതയിലൂടെ ഇരുദിശകളിലേയ്ക്കും പോകണം.
വിമാനത്താവളത്തിലേയ്ക്ക് വരുന്ന യാത്രക്കാര്‍ ഗതാഗതത്തിരക്ക് കണക്കിലെടുത്ത് മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കണമെന്നും  മേല്‍പ്പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും തിരുവനന്തപുരം സിറ്റി പൊലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും 9497930055, 9497990005 എന്നീ ഫോണ്‍ നമ്പരുകളില്‍ അറിയിക്കാം.
സന്നദ്ധ സംഘടനയായ യംഗ് ഇന്ത്യന്‍സ് തിരുവനന്തപുരം ചാപ്റ്ററാണ്, സമുദ്രങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും ആരോഗ്യത്തോടെ ജീവിക്കേണ്ടതിന്റെയും ആവശ്യകതകള്‍ വിളിച്ചോതുന്ന 'കോവളം മാരത്തോണ്‍' സംഘടിപ്പിക്കുന്നത്. ഫുള്‍ മാരത്തോണ്‍ (42.2 കിലോമീറ്റര്‍), ഫാഫ് മാരത്തോണ്‍ (21.1 കിലോമീറ്റര്‍), 10 കെ ഫണ്‍ (10 കിലോമീറ്റര്‍), ഫണ്‍ റണ്‍ (അഞ്ച് കിലോമീറ്റര്‍) എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലാണ് മത്സരം.
തലസ്ഥാന നഗരിയില്‍ നടക്കുന്ന രാജ്യാന്തര നിലവാരത്തിലുള്ള ആദ്യ ഫുള്‍ മാരത്തോണ്‍ എന്ന പ്രത്യേകതയും കോവളം മാരത്തോണിനുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് മാരത്തോണില്‍ പങ്കെടുക്കാനാകുക. കുടിവെള്ളവും ഇലക്ട്രോലൈറ്റുകളും ലഘു ഭക്ഷണവും അടക്കമുള്ള ഹൈഡ്രേഷന്‍ സപ്പോര്‍ട്ടും ടീ ഷര്‍ട്ടും മാരത്തോണില്‍ പങ്കെടുത്തതിനുള്ള മെഡലും നല്‍കും.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads