Header ads

CLOSE

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: ദമ്പതികളും മകളും പിടിയില്‍

ഓയൂരില്‍ കുട്ടിയെ  തട്ടിക്കൊണ്ടുപോയ കേസ്:  ദമ്പതികളും മകളും പിടിയില്‍

കൊല്ലം: ഓയൂരില്‍നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പൊലീസ് പിടിയിലായി. ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം സ്വദേശി കെ.ആര്‍.പത്മകുമാറും ഭാര്യയും മകളുമാണ് പിടിയിലായത്. രണ്ട് കാറുകളും കസ്റ്റഡിയിലെുത്തു.  ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്ന് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.  പ്രതികളെ അടൂര്‍ പൊലീസ് ക്യാമ്പിലെത്തിച്ചു.കൊല്ലം കമ്മീഷണറുടെ സ്‌ക്വാഡാണ് മൂന്നുപേരെയും പിടികൂടിയത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്നാണ് വിവരം. എന്നാല്‍ ഭാര്യയ്ക്കും മകള്‍ക്കും കേസില്‍ ബന്ധമില്ലെന്നാണ് പിടിയിലായ ആള്‍ പറയുന്നതെന്നാണ് വിവരം.കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേര്‍ കസ്റ്റഡിയിലായത്. നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും നഴ്‌സിംഗ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സാണ്.ഇദ്ദേഹം ഭാരവാഹിയായ സംഘടനയില്‍പ്പെട്ട ചിലരെ ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് മുന്‍വൈരാഗ്യമുള്ള ചിലര്‍ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയോ എന്നും പൊലീസിനു സംശയമുണ്ട്. മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. കുട്ടിയെ വിട്ടുകിട്ടാന്‍ 10 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടതിന് പിന്നാലെ ഗള്‍ഫില്‍ നിന്ന് തുക ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരു യുവതി നഴ്‌സിംഗ് കെയര്‍ടേക്കറാണെന്നും സംശയമുണ്ട്. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയാണെന്നും സൂചനയുണ്ടെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞദിവസം പുറത്തുവിട്ട രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് നഴ്‌സിംഗ് കെയര്‍ടേക്കറായ യുവതിയിലേയ്ക്ക് അന്വേഷണമെത്തിയത്.ഓയൂരില്‍ നിന്ന് തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് നാലംഗ സംഘം 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവില്‍ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തി.

 

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads