ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ ബിജാപുരില്‍ 2021 ഏപ്രിലിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച 4 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് കീര്‍ത്തിചക്ര പുരസ്‌കാരം. ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍ ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ രാജ്കുമാര്‍ യാദവ്, കോണ്‍സ്റ്റബിള്‍മാരായ ബബ്ലു രാഭ, ശംഭു റോയ് എന്നിവര്‍ക്കാണ് മരണാനന്തര ബഹുമതിയായി പുരസ്‌കാരം പ്രഖ്യാപിച്ചത്.
കരസേനാംഗങ്ങളായ 9 പേരടക്കം 11 പേര്‍ക്ക് ശൗര്യചക്ര പ്രഖ്യാപിച്ചു. ഇതില്‍ 4 പേര്‍ക്കുള്ളത് മരണാനന്തര പുരസ്‌കാരമാണ്. പാരഷൂട്ട് റെജിമെന്റിലെ മേജര്‍ എ.രഞ്ജിത് കുമാറിനു ധീരതയ്ക്കുള്ള സേനാ മെഡലും സ്‌ക്വാഡ്രന്‍ ലീഡര്‍ ജി.എല്‍. വിനീതിനു ധീരതയ്ക്കുള്ള വായുസേനാ മെഡലും ലഭിച്ചു. കശ്മീരില്‍ ഭീകരര്‍ക്കെതിരായ പോരാട്ട മികവിന് ലഫ്.കേണല്‍ ജിമ്മി തോമസ് പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി.