അഞ്ചല്‍:സംസ്ഥാനസര്‍ക്കാരിന്റെ 'സംരംഭകവര്‍ഷം2.0' പദ്ധതിയുടെ ഭാഗമായി വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ കുളത്തൂപ്പുഴ പഞ്ചായത്ത് പരിധിയില്‍ വരുന്ന സംരംഭകര്‍ക്കായി
ഏകദിന സംരംഭകത്വ പൊതുബോധവല്‍ക്കരണ പരിപാടി നടത്തുന്നു. 9ന് രാവിലെ 11 ന് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് പി.ലൈലാബീവി ബോധവല്‍ക്കരണപരിപാടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 'കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ പദ്ധതികളും സേവനങ്ങളും ലൈസന്‍സ് നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ നടക്കുന്ന ക്ലാസ് അഞ്ചല്‍ ബ്ലോക്ക് വ്യവസായവികസന ഓഫീസര്‍ എസ്.നജീം, കുളത്തൂപ്പുഴ ഇഡിഇ അനൂപ് ആര്‍.കൃഷ്ണ എന്നിവര്‍ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188127050, 7034525826.