Header ads

CLOSE

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതര്‍ കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളില്‍ വന്‍വര്‍ദ്ധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 29 പേര്‍. കൊല്ലത്ത് 28 പേരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കഴിഞ്ഞദിവസം മരിച്ചു. 
ജൂലായ് 20-ന് 102 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ ആകെ 1982 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. സംസ്ഥാനത്ത് 
മഴ തുടര്‍ച്ചയായി പെയ്യാത്തതും പകല്‍ വെയില്‍ കനക്കുന്നതും കൊതുക് വളരാന്‍ അനുകൂല സാഹചര്യമാകുന്നുണ്ട് എന്നാണ് നിരീക്ഷണം.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads