തിരുവനന്തപുരം: താനൂരില്‍ യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസ് സിബിഐയ്ക്ക് വിട്ടു. ലഹരിക്കേസില്‍ താനൂര്‍ പൊലീസ് പിടികൂടിയ 5 പേരിലൊരാളായ മമ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയാണ് മരിച്ചത്.
അമിതമായി ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞുവീണതിനെത്തുടര്‍ന്നാണ് താമിറിന്റെ മരണം എന്നാണ് താനൂര്‍ പൊലീസ് എടുത്ത കേസിലെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) പറയുന്നത്. എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ പൊലീസ് മര്‍ദനം സംബന്ധിച്ച സൂചനകള്‍ ലഭിച്ചു. സംഭവത്തില്‍ താനൂര്‍ സ്റ്റേഷനിലെ എസ്‌ഐ അടക്കം 8 പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.
താമിറിന്റെ ശരീരത്തില്‍ 21 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഫൊറന്‍സിക് വിഭാഗത്തില്‍നിന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, പൊലീസ്, അന്വേഷണ സംഘം എന്നിവര്‍ക്ക് അയച്ചിട്ടുണ്ട്.