Header ads

CLOSE

അതിരമ്യം ചാന്ദ്രദൃശ്യം: ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യചിത്രം പുറത്ത്; ഭ്രമണപഥം വീണ്ടും വിജയകരമായി താഴ്ത്തി

അതിരമ്യം ചാന്ദ്രദൃശ്യം:  ചന്ദ്രയാന്‍-3 പകര്‍ത്തിയ  ചന്ദ്രന്റെ ആദ്യചിത്രം പുറത്ത്;  ഭ്രമണപഥം വീണ്ടും  വിജയകരമായി താഴ്ത്തി

വിക്രം ലാന്‍ഡര്‍ 23ന് ചന്ദ്രനിലിറങ്ങും

ബംഗളുരു: ചന്ദ്രയാന്‍-3 പകര്‍ത്തിയ ചന്ദ്രന്റെ ആദ്യവീഡിയോ ദൃശ്യം ഐ എസ്ആര്‍ ഒ പുറത്തു വിട്ടു. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോദൃശ്യത്തില്‍ ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍ വ്യക്തമായി കാണാനാകുന്നുണ്ട്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍-3-ന്റെ ആദ്യ ഭ്രമണപഥം ഞായറാഴ്ച രാത്രി പതിനൊന്നോടെവിജയകരമായി താഴ്ത്തിയിരുന്നു.
ഇതോടെ പേടകം ചന്ദ്രനില്‍നിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലെത്തി. ഇതിന് ശേഷം ചന്ദ്രയാന്‍ പകര്‍ത്തിയ ചാന്ദ്രദൃശ്യമാണ് ഐ എസ്ആര്‍ ഒ പുറത്തു വിട്ടത്. അടുത്ത ഭ്രമണപഥം താഴ്ത്തല്‍ ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയില്‍ നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു.
ശനിയാഴ്ചയാണ് ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. വരും ദിവസങ്ങളില്‍ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി 17-ന് പേടകത്തെ ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കും. 23-ന് വൈകിട്ട് 5.47-നാണ് വിക്രം ലാന്‍ഡര്‍ പേടകത്തിന്റെ ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. ബംഗളുരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads