Header ads

CLOSE

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം; നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ചു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍  ആശുപത്രിയില്‍ കൂട്ടമരണം; നവജാത ശിശുക്കള്‍  ഉള്‍പ്പെടെ 24 പേര്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ടമരണമുണ്ടായത്.
ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമടക്കം 12 നവജാത ശിശുക്കള്‍ മരിച്ചതായി ആശുപത്രി ഡീന്‍ അറിയിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചു. ഇവരില്‍ ഭൂരിഭാഗം പേരും പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നുവെന്നും ഡീന്‍ വ്യക്തമാക്കി.
'70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ രീതിയിലുള്ള ഒരു പരിചരണ കേന്ദ്രം ഇത് മാത്രമാണ്. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് രോഗികള്‍ എത്തുന്നുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കും. അടുത്തിടെ ജീവനക്കാരില്‍ ചിലരെ സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നും ഡീന്‍ പറഞ്ഞു.
സംസ്ഥാനത്തെ 'ട്രിപ്പിള്‍ എന്‍ജിന്‍' സര്‍ക്കാരാണ് കൂട്ടമരണത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് എന്‍.സി.പി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബന്ധപ്പെട്ട മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ ആവശ്യപ്പെടണമെന്നും സുലെ പറഞ്ഞു.
Maharashtra govt hospital sees 24 patients, including 12 children, die in 24 hours

 

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


"വാർത്തകളോടുള്ള വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും അവരുടേത് മാത്രമാണ്; പ്രസ് കേരള യുടേതല്ല. അധിക്ഷേപാർഹവും അപകീർത്തികരവും രാജ്യ വിരുദ്ധവും പരസ്പര സ്പർധയുണ്ടാക്കുന്നതുമായ പരാമർശങ്ങളും അശ്ലീല പ്രയോഗങ്ങളും ഇന്ത്യൻ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്."
Header ads